പൻവേൽ ആസ്ഥാനമായ സീൽ ആശ്രമം സിൽവർ ജൂബിലി പിന്നിടുമ്പോൾ 365 അന്തേവാസികൾക്കാണ് അഭയം നൽകിയിരിക്കുന്നത്. തെരുവിൽ നിന്ന് കണ്ടെത്തിയ 542 പേർക്കാണ് മാനസിക ശാരീരിക നില വീണ്ടെടുത്ത ശേഷം വീടുകളിലേക്ക് മടങ്ങി പോകാൻ ആശ്രമം തുണയായത്.
ഈ വർഷത്തെ ഓണം സീൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ചെലവഴിച്ചാണ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് മാതൃകയായത്. നാനൂറോളം വരുന്ന അന്തേവാസികൾക്ക് ഓണക്കോടിയും ഒപ്പം ഓണസദ്യയൊരുക്കാനായി ഒരു ലക്ഷം രൂപയും സംഭാവന നൽകി. ഡോംബിവ്‌ലി ആസ്ഥാനമായ ഹോളി ഏഞ്ചൽസ് സ്കൂൾ, ഡോ ഡേവിഡ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടർ കൂടിയാണ് ഉമ്മൻ ഡേവിഡ്
അശരണര്‍ക്കായി ജീവിതം നെയ്തെടുക്കുന്ന അഭയകേന്ദ്രത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും പോയ വാരം കൈരളി ന്യൂസിൽ വന്ന വാർത്തയായിരുന്നു സീൽ ആശ്രമത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ അടുത്തറിയാൻ നിമിത്തമായതെന്ന് ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു. സ്നേഹം കൊണ്ടു മുറിവുണക്കി ജീവിതം തിരികെ നല്‍കുകയാണിവിടെ. അഗതികളെ സഹായിക്കുക എന്നത് മഹത്തായ സേവനണെന്നും ഡോ ഡേവിഡ് കൂട്ടിച്ചേർത്തു. ദിവസേന മൂന്ന് നേരവും നാനൂറോളം പേർക്കാണ് ഭക്ഷണമൊരുക്കിയും പരിപാലിച്ചുമാണ് മലയാളിയായ പാസ്റ്റര്‍ ഫിലിപ്പ് സീലില്‍ കാരുണ്യത്തിന്‍റെ ആള്‍രൂപമായി അശരണര്‍ക്ക് അഭയമാകുന്നത്.
സീൽ ആശ്രമത്തിലെ നിലവിലെ അന്തേവാസികൾ ഇരുപത് സംസ്ഥാനങ്ങളിൽ നിന്നുള്ളരാണെന്നും അത് കൊണ്ട് തന്നെ ദേശീയ തലത്തിലാണ് ഓണാഘോഷം നടക്കുന്നതെന്നും പാസ്റ്റർ ഫിലിപ്പ് പറഞ്ഞു.
സമൂഹം തെരുവിലേക്ക് വലിച്ചെറിഞ്ഞവരെ ആശ്രമത്തിലെത്തിച്ച് ജീവിതം തിരിച്ചു നൽകിയാണ് പാസ്റ്റര്‍ ഫിലിപ്പ് നന്മയുടെ കൈയ്യൊപ്പ് ചാർത്തുന്നത്.
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.