മുംബൈയിൽ ചുവന്ന തെരുവുകൾ, ചേരികൾ, തെരുവോരങ്ങൾ തുടങ്ങി വിപരീത സാഹചര്യങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുട്ടികൾക്കാണ് കാൽപ്പന്തു കളിയിലും വ്യക്തിത്വ വികസനത്തിലും പ്രത്യേക പരിശീലനം നൽകി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നത്.
സംസ്ഥാന തലത്തിൽ കാൽപന്ത് കളിയിൽ കഴിവ് തെളിയിച്ച കുട്ടിപ്പട്ടാളം ഇപ്പോഴിതാ ദേശീയ ടീമിനായി കളിക്കാനൊരുങ്ങുകയാണ്
ഒരു മികച്ച കായികതാരത്തെ സൃഷ്ടിക്കുന്നതിൽ മാത്രമല്ല, കളിക്കാരുടെ സ്വഭാവ രൂപീകരണത്തിലും സ്വാധീനം ചെലുത്തിയാണ് ജെസ്സൻ ജോസിന്റെ പരിശീലനങ്ങൾ.
ഇതിനകം അഞ്ഞൂറോളം കുട്ടികൾക്കാണ് മാർഗ്ഗ നിർദ്ദേശത്തിലൂടെ ഈ മലയാളി യുവാവ് വിജയപാത തുറന്നിടുന്നത്.
കായികമായ കഴിവ് മാത്രം ഒരു മികച്ച താരത്തെ സൃഷ്ടിക്കുന്നില്ല. ഫുട്ബാൾ ഫീൽഡ് ഇവർക്ക് ഗോളുകൾക്ക് വേണ്ടി മാത്രമായി ഒതുങ്ങുന്നുമില്ല .
ജീവിക്കുന്ന ചുറ്റുപാടിൽ എളുപ്പത്തിൽ വഴുതി വീഴാവുന്ന തെറ്റായ മാർഗങ്ങളിൽ നിന്നകലാൻ പരിശീലനം പ്രയോജനപ്പെട്ടുവെന്നാണ് ചേരികളിൽ ജീവിക്കുന്ന കുട്ടികൾ പറയുന്നത് .
മുംബൈയിൽ പ്രൊഫഷണൽ സ്‌പോർട്‌സ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് സ്പോർട്സ് മെന്ററിംഗ് ഇൻഫ്യൂഷന്റെ (എസ്എംഐ) സ്ഥാപകനായ ജെസ്സൺ ജോസ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. നഗരത്തിലെ ചുവന്ന തെരുവുകൾ, ചേരികൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇവരെയെല്ലാം മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് ഈ മലയാളി യുവാവ്.
വർഷങ്ങളുടെ കഠിനാധ്വാനത്തിനുശേഷം, ദേശീയ ടീമുകളിലെത്തിയ സന്തോഷത്തിലാണ് നാളത്തെ വാഗ്ദാനങ്ങൾ
