More
    HomeArticleസഞ്ചാരി - (യാത്രാക്കുറിപ്പ്)

    സഞ്ചാരി – (യാത്രാക്കുറിപ്പ്)

    Published on

    • അമ്പിളി കൃഷ്ണകുമാർ

    ഇത്തവണയെങ്കിലും ദീവാലി വെക്കേഷൻ കളറാക്കണമല്ലോ.

    “അതിന് കുറേ പടക്കോം കമ്പിത്തിരീം വാങ്ങി കത്തിച്ചാൽ പോരെ.”
    കിച്ചു.

    ‘കളറാക്കുക ‘

    എന്നാൽ ‘ യാത്ര പോകുക’ എന്നാണെന്ന് കാവൂന് നന്നായി അറിയാം.

    ചേട്ടന് 5 ദിവസം ഛുട്ടി ഉണ്ട്. പിള്ളാർക്ക് Schooli 20 ദിവസം ഛുട്ടി.
    എന്നാലും ഒരു one day ട്രിപ്പേ തൽക്കാലം നടക്കൂ.
    എവിടേക്കു പോകണം എന്ന കൂലംകക്ഷമായ ചിന്തക്ക് പല അഭിപ്രായങ്ങളും ഉയർന്നു വന്നു.
    അവസാനം ഈയിടെ തുടങ്ങിയ underground Aqualine Metro യിൽ കയറുക എന്ന പ്ലാനിൽ എല്ലാവരും ഐക്യപ്പെട്ട് ഒപ്പുവെച്ച് രാവിലെ 7ന് പുറപ്പെടാൻ 6ന് alarm സെറ്റ് ചെയ്തു വച്ചു.
    രാവിലെ തന്നെ പോകുന്ന കാരണം light ആയിട്ട് എന്തേലും മതിയല്ലോ with ചായ. ബാക്കി പുറത്തൂന്ന് കഴിക്കാല്ലോ .

    അതിനാൽ നാളെ എന്തുണ്ടാക്കണം എന്ന് ചിന്തിക്കാതെ കിടന്നുറങ്ങി.

    ഇനിയാണ് twist .

    ബാക്കി ഭാഗം സഞ്ചാരം vdo stylil വായിക്കുക.

    Bigg Boss ൽ പറയുന്ന പോലെ സമയം പുലർച്ചെ 6 മണി.
    അലാം അടിയോടടി .
    ആരും ഉണരുന്നില്ല. എന്നത്തേയും പോലെ അതിൻ്റെ തലമണ്ടയ്ക്ക് പിടിച്ച് തിരിച്ചു വച്ചിട്ട് വീണ്ടും കിടന്നുറങ്ങി.

    കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു മാത്രം ബോധോദയം ഉണ്ടായി.
    യാത്ര പോയില്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാകാൻ പോകുന്നത് എനിക്കു മാത്രമായിരിക്കും. പോയില്ലെങ്കിൽ ഇന്ന്
    പാചകം ചെയ്യേണ്ടി വരും.

    പിന്ന ഒരാഴ്ചത്തേക്ക് ആളുകളെ വെറുപ്പിക്കാനുള്ള ഫോട്ടോസ് മിസ്സാവും.
    ചിന്ത ഇത്രത്തോളമെത്തിയപ്പോൾ ഞാൻ ചാടിയെണീച്ചു.

    ഇപ്പോൾ സമയം 7 മണി.

    ആരും എഴുന്നേൽക്കുന്ന മട്ടില്ല.
    എല്ലാത്തിനേം ഒരു റൗണ്ട് സാദാ കുലുക്കി വിളി നടത്തി നോക്കി.
    നോ ഫലം.

    എന്നാലും ഞാൻ മാത്രം എഴുന്നേറ്റ് റെഡിയായിക്കൊണ്ടിരുന്നു .

    യാത്ര പോകുക എന്നത് എൻ്റെ ആഗ്രഹ പ്രകാരം ആയതിനാൽ ബാക്കി ആർക്കും അത്ര ശുഷ്കാന്തി ഇല്ല.
    എന്നാലും ഇല്ലാത്ത ശുഷ്കാന്തി ഉണ്ടാക്കിയെടുക്കാൻ ഞാൻ മിടുക്കിയാണ്.

    ആവശ്യം എൻ്റെയാണല്ലോ . പിള്ളാർക്കും ആഗ്രഹമുണ്ട്. പക്ഷേ രണ്ടും ഉറക്കത്തിൻ്റെ കാര്യത്തിൽ കുംഭകർണ്ണികളാണ്.

    ഇപ്പോൾ സമയം 8 മണി .

    ഇനിയും വൈകിയാൽ പോക്ക് നടക്കില്ല.

    അറ്റകൈക്ക് എല്ലാത്തിനേം ഭീഷണിപ്പെടുത്തി എണീപ്പിച്ച് റഡിയാക്കി ഇറങ്ങിയപ്പോൾ

    സമയം 9.30 am .

    7 മണിക്ക് ഇറങ്ങാൻ പ്ലാനിട്ടതാ .
    ഇപ്പഴെങ്കിലും ഇറങ്ങാൻ കഴിഞ്ഞത് എൻ്റെ ശുഷ്കാന്തി ഒന്നു കൊണ്ടു മാത്രമാ.

    തുടക്കത്തിൽ തന്നെ എല്ലാ പ്ലാനിംഗും പൊട്ടി പാളീസായതിൻ്റെ എല്ലാ വൈക്ലബ്യവുമുണ്ടായിരുന്നു യാത്രയിലുടനീളം.

    കല്യാണിൽ നിന്ന് ലോക്കൽ ട്രയിനിൽ കയറി ഉന്തി തള്ളി ഗാഡ്ഘോപ്പർ ഇറങ്ങി.
    അവിടുന്ന് സാദാ മെട്രോയിൽ കയറി മരോൾ നാക്കയിൽ ഇറങ്ങി. അവിടുന്ന് Aqualine Metro യിൽ നേരെ Sidhi vinyak ൽ ഇറങ്ങി നടന്ന് temple ൻ്റെ മുന്നിലെത്തി. മുംബൈയിലെ famous temple .

    റോഡിൽ വരെ അമ്പലത്തിലേക്കുള്ള നീണ്ട നിര.
    ചേട്ടന് അതിനുള്ളിലേക്ക് കയറാനുള്ള ഒരു ത്വര ഉണ്ടാകുന്നത് മുൻകൂട്ടി കണ്ട്
    “എനിക്ക് വിശക്കുന്നു നമുക്കു വല്ലതും കഴിച്ചാലോ “
    അപ്പോൾ പിള്ളാരും ഏറ്റു പിടിച്ചു.
    ന്നാ പിന്നെ കഴിച്ചിട്ടാകാം എന്ന മട്ടിൽ കുറേ ദൂരം നടന്നു പോയി ഒരു ധാബയിൽ നിന്ന് നന്നായി സമയമെടുത്ത് മഞ്ചൂറിയൻ, ന്യൂഡിൽസ് അങ്ങനെ എന്തെല്ലോ വലിച്ചു വാരി കഴിച്ചു.

    തിരികെ അതിലേ വരുമ്പോഴും q വിൽ കയറ്റാതെ പല പ്രലോഭനങ്ങളിലും പെടുത്തി ചേട്ടനേയും കൊണ്ട് വീണ്ടും Aqua Metro യിൽ CST വഴി ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തി.

    അപാര വെയിലിലും എത്രയാ ആളുകൾ.!

    അടുത്ത ലക്ഷ്യം Wankhade Stadium കാണുക എന്നതായിരുന്നു.
    google പറഞ്ഞതനുസരിച്ച് നടന്നു നോക്കി കണ്ടുപിടിച്ചു.

    ഷുമൻഗില്ലിൻ്റെ കട്ട ആരാധികയായ കിച്ചുന് എന്നെങ്കിലും ഇവിടെ വന്ന് മാച്ച് കാണണമെന്ന്. എനിക്കും ആഗ്രഹം ഇല്ലാതില്ല.

    ഉള്ളിലേക്കൊന്നും കടത്തിവിടില്ല.
    അതിൻ്റെ മുന്നിലിരുന്ന് വെറുതെ ഇച്ചിരി മനക്കോട്ട കെട്ടി നോക്കി.

    ഇവിടൊക്കെ ഫ്ലാറ്റിന് എത്രയായിരിക്കും വില ?

    എൻ്റെ ചോദ്യം കേട്ട് ചേട്ടന് ഒരു ഒന്നൊന്നര പുജ്ഞം.

    ഷുമൻഗിൽ എൻ്റ വകേലെ കുഞ്ഞമ്മേടെ മോനായിരുന്നെങ്കിൽ അതും പറഞ്ഞ് അകത്തു കയറാമായിരുന്നു.

    എൻ്റ ഓഞ്ഞ കോമഡി കേട്ട് ആരും ചിരിക്കാത്ത ദേഷ്യത്തിന് അഞ്ചാറ് സെൽഫി ഒരുമിച്ചെടുത്ത് നിവൃതിയടഞ്ഞു.

    ടി.വി യിൽ Wankhade സ്റ്റേഡിയത്തിൽ Mumbai Indians കളിക്കുമ്പോ അവിടെ പോയ കാര്യം നാട്ടിലെ കൂട്ടാരോട് പറയാല്ലോ.
    ( അവർക്ക് അങ്ങന തന്ന വേണം.)

    തിരികെ CST ,
    Gate way of India,
    Taj ,oberoi ഒക്കെ കണ്ട് ലോക്കൽ ട്രയിനിൽ മടക്കം.

    വാൽക്കഷണം –

    ഏത് ട്രയിനിൽ കയറണമെന്നും എങ്ങോട്ടു പോകണമെന്നും Aqua line ൽ എങ്ങനെ പോകണമെന്നും ഒക്കെ ചേട്ടനാണ് അറിയുന്നതും ടിക്കറ്റെടുക്കുന്നതും പൈസ ചെലവാക്കി ഞങ്ങളെ കൊണ്ടു പോകുന്നതും.

    പക്ഷേ ,ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെങ്കിലും യാത്രയുടെ Co-ordinator ഞാനാണെന്നാണ് എൻ്റെ വിചാരം.👍💃

    Latest articles

    കാൻസർ പോരാട്ടത്തിന് പ്രചോദനമായി മുംബൈയിൽ ബോൾഡ് വാക്ക് 2026

    മുംബൈ: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8-ന് കാൻസർ പോരാളികളുടെ ആത്മവിശ്വാസവും കരുത്തും ആഘോഷിച്ച് ‘ബോൾഡ് വാക്ക് 2026 –...

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ...
    spot_img

    More like this

    കാൻസർ പോരാട്ടത്തിന് പ്രചോദനമായി മുംബൈയിൽ ബോൾഡ് വാക്ക് 2026

    മുംബൈ: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8-ന് കാൻസർ പോരാളികളുടെ ആത്മവിശ്വാസവും കരുത്തും ആഘോഷിച്ച് ‘ബോൾഡ് വാക്ക് 2026 –...

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...