ഇന്ന് രാവിലെ 7. 16 ന് കല്യാണിൽ നിന്നും CST യിലേക്ക് പുറപ്പെട്ട ഏ സി ലോക്കൽ ട്രെയിനിലായിരുന്നു ദുരിത യാത്രയിൽ വലഞ്ഞ യാത്രക്കാർ പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ലോക്കൽ ട്രെയിനിലെ മൂന്നാമത്തെ ബോഗിയിലെ ശീതീകരണ സംവിധാനം പ്രവർത്തിക്കാതിരുന്നതാണ് കാരണം. ഇതോടെ ജനൽ വാതിൽ അടച്ചിട്ട യാത്രയിൽ ഒരൽപ്പം കാറ്റു പോലും കിട്ടാതെ യാത്രക്കാർ വിയർക്കാൻ തുടങ്ങി. പലർക്കും ദേഹാസ്വാസ്ഥവും അനുഭവപ്പെടുന്നുണ്ടായിരുന്നു. പുതിയ സംവിധാനത്തിൽ ട്രെയിനിലെ ഗാർഡുമായി യാത്രക്കാർ സംസാരിച്ചുവെങ്കിലും വ്യക്തമായ മറുപടിയോ
നടപടിയോ ഉണ്ടായില്ലെന്നാണ് കല്യാൺ നിവാസിയായ കൃഷ്ണസ്വാമി പരാതിപ്പെടുന്നത്. തിരക്ക് പിടിച്ച റൂട്ടിൽ ഓടുന്ന ട്രെയിനിൽ വലിയ ടിക്കറ്റ് ചാർജ് ഈടാക്കിയുള്ള റയിൽവെയുടെ സേവനം കാര്യക്ഷമമാക്കുവാനുള്ള നടപടികൾ ഉണ്ടാകണമെന്നും കൃഷ്ണസ്വാമി ആവശ്യപ്പെട്ടു.
മുംബൈ നഗരം കനത്ത ചൂടിൽ വെന്തുരുകുകയാണ്. യന്ത്ര തകരാറുകൾ ഉണ്ടാകാമെങ്കിലും ഇത്തരം അവസ്ഥകളെ പെട്ടെന്ന് മറി കടക്കാനുള്ള ബദൽ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതാണെന്ന് ബാന്ദ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഗോവർധൻ സാലുങ്കെ പറഞ്ഞു.
Also Read :: വെന്തുരുകി മഹാനഗരം; മുംബൈയിൽ എ.സി ലോക്കൽ ട്രെയിനുകളിൽ വൻ തിരക്ക്
മുതിർന്ന പൗരന്മാർ അടക്കം ആരോഗ്യസ്ഥിതി മോശമായ യാത്രക്കാരെല്ലാം വിയർക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തത് സഹയാത്രികരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയതെന്ന് ഡോംബിവ്‌ലി നിവാസിയായ അരുൺ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ പോലും നൽകാനാകാത്ത വിധം തിരക്കായിരുന്നുവെന്നും അരുൺ ചൂണ്ടിക്കാട്ടി.
ഇതേ അവസ്ഥ രാവിലെ 9 മണിക്ക് ശേഷമായിരുന്നുവെങ്കിൽ സ്വാതന്ത്ര്യ സമരകാലത്തുണ്ടായ വാഗൺ ട്രാജഡി മുംബൈയിൽ ആവർത്തിക്കുമായിരുന്നുവെന്നാണ് കൃഷ്ണസ്വാമി ആശങ്ക പങ്ക് വച്ചത്.
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.