താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം വർഷങ്ങളായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 1996-ൽ സ്ഥാപിതമായ ചാരിറ്റബിൾ സംഘടന ഇതിനകം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾ വിദ്യാഭ്യാസ സഹായം കൂടാതെ നിർധന രോഗികൾക്ക് വൈദ്യ പരിചരണം തുടങ്ങി നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.
പ്രളയക്കെടുതിയിലും കോവിഡ് മഹാമാരിക്കാലത്തും നിരവധി നിർധനർക്ക് കൈത്താങ്ങായി സംഘടന നഗരത്തിലെ വൃദ്ധസദനങ്ങളിലും വർഷം തോറും സഹായങ്ങൾ എത്തിച്ചു നൽകി മാതൃകയാണ്.
കഴിഞ്ഞ പതിനാല് വർഷമായി, പ്രാദേശിക കൊങ്കിണിപാഡ മുനിസിപ്പൽ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പഠന സാമഗ്രഹികൾ കൂടാതെ നൂതന സാങ്കേതിക സംവിധാനങ്ങളും കുടിവെള്ളത്തിനായി 5000 ലിറ്റർ വാട്ടർ ടാങ്ക് സ്ഥാപിക്കൽ തുടങ്ങിയ സഹായങ്ങളും എത്തിച്ചു നൽകിയിട്ടുണ്ടെന്ന് ശശികുമാർ നായർ പറഞ്ഞു.
താനെ ജില്ലയിലെ മുർബാദിന് സമീപമുള്ള കൻഡ്‌ലിയിൽ ശോചനീയാവസ്ഥയിലുള്ള ജില്ലാ പരിഷത്ത് സ്‌കൂൾ കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികളും നവീകരണവും ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ ഏകോപനത്തിലാണ് പൂർത്തിയായത്. മെറ്റാലാമെക്കാനിക്ക എന്ന പ്രാദേശിക, സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനമാണ് പ്രോജക്റ്റിന്റെ മൊത്തം പദ്ധതിച്ചെലവായ എട്ട് ലക്ഷത്തി അറുപതിനായിരം രൂപയുടെ ധനസഹായം നൽകിയത്.
നവീകരിച്ച സ്കൂൾ കെട്ടിടം 2024 ജൂലൈ 6 ശനിയാഴ്ച അധികൃതർക്ക് കൈമാറി. ചടങ്ങിൽ കുട്ടികൾക്ക് സൗജന്യ പുസ്തകങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു.
ഞങ്ങളുടെ അഭ്യുദയകാംക്ഷികളിൽ നിന്നുള്ള തുടർച്ചയായ സഹായവും സഹായവും ഉപയോഗിച്ച്, ടീം HGABS വരും ദിവസങ്ങളിലും അതിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾ തുടരാൻ ആഗ്രഹിക്കുന്നു.
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.
- കേരളത്തിന് പുറത്തെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം മുംബൈയിൽ
- അണുശക്തിനഗറിൽ ഭക്ഷ്യമേള ജനുവരി 18ന്
- നാളെ മകരവിളക്ക്; ഖാർഘർ അയ്യപ്പ ക്ഷേത്രാങ്കണത്തിൽ നൃത്തസന്ധ്യ
- എംടി അനുസ്മരണം കല്യാണില്‍
- ഓഹരി വിപണി കൂപ്പ്കുത്തി; നിക്ഷേപകര്‍ക്ക് നഷ്ടം 13 ലക്ഷം കോടി; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 44935 കോടി രൂപ നഷ്ടത്തിൽ
- മാനസരോവർ കാമോത്തേ മലയാളി സമാജം വാർഷികം ആഘോഷിച്ചു