വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്കൂളുകള്‍ എഡ്യൂക്കേഷണല്‍ വേള്‍ഡ് റാങ്കിംഗില്‍ മികവിന്റെ ഉയരങ്ങളിൽ എത്തിയിരിക്കുകയാണ്. കേരളത്തിലെ സ്കൂളുകള്‍ ദേശീയ തലത്തില്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയത് വിദ്യാഭ്യാസ രംഗത്തെ ഉന്നതിയുടെ സാക്ഷ്യപ്പെടുത്തലാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പ്രധാന സ്കൂളുകള്‍ ഇന്ത്യയിൽ തന്നെ മുൻ നിരയിലെത്തി. മികച്ച അദ്ധ്യാപന നിലവാരവും അനുയോജ്യമായ പഠന സൗകര്യങ്ങളും പഠന സിലബസും ഒക്കെയാണ് ഈ നേട്ടത്തിന്റെ മാനദണ്ഡം.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളത്തിലെ വിദ്യാർത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്ന വർദ്ധിതപ്രവണത ഗൗരവമേറിയ വിഷയമാണ്.
കേരളത്തിലെ സ്കൂളുകള്‍ ദേശീയ തലത്തില്‍ മികവ് പുലർത്തുന്നെങ്കിലും ഉന്നത വിദ്യാഭ്യാസം സംബന്ധിച്ചുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളില്‍ പഠിക്കാനുള്ള ആഗ്രഹം വര്‍ദ്ധിച്ചു വരുന്നു. ഗുണമേന്‍മയുള്ള ഉന്നത വിദ്യാഭ്യാസത്തിനായുള്ള അന്വേഷണമാണ് വിദേശ സര്‍വകലാശാലകളിലേക്ക് കൂടുതൽ കുട്ടികൾ പോകാൻ പ്രേരിപ്പിക്കുന്നത്.
എന്തുകൊണ്ട് കേരളത്തിലെ പല വിദ്യാർത്ഥികളും വിദേശ സർവ്വകലാശാലകൾ തിരഞ്ഞെടുക്കുന്നു ?
സമീപകാലത്ത് കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ, ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോകാനുള്ള പ്രവണത വർദ്ധിച്ചുവരുന്നു. എന്തായാലും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും പ്രത്യേക പ്രോഗ്രാമുകൾക്കുമായി വിദേശ സർവ്വകലാശാല തിരഞ്ഞെടുക്കുന്നു എന്നതാണ് അതിനു പിന്നിലെ കാരണങ്ങളായി പറയാൻ കഴിയുന്നത്.
യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ അത്യാധുനിക ഗവേഷണ സൗകര്യങ്ങളും വ്യത്യസ്തങ്ങളായ അവസരങ്ങളുമുണ്ട്. ഈ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരക്ഷമത നേടാനും തൊഴിലുടമകൾ ആവശ്യപ്പെടുന്ന എല്ലാ കഴിവുകളും പ്രാപ്യമാക്കാനും കഴിയുന്നു. ആഗോളമായ ഒരു സാംസ്കാരിക പരിതസ്ഥിതിയിൽ മുഴുകാനും വീക്ഷണങ്ങളെ ആഗോള തലത്തിൽ വികസിപ്പിക്കാനും അവിടെ അവസരമുണ്ട്.
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ അവരുടെ കരിയർ സാധ്യതകൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. തൊഴിലിടങ്ങളിൽ പ്രാധാന്യമർഹിക്കുന്ന അന്താരാഷ്ട്ര കാഴ്ചപ്പാടുകൾക്കായി അവർ ആഗ്രഹിക്കുന്നു.
വ്യക്തിഗത വളർച്ച, സ്വാശ്രയത്വം, സ്വാതന്ത്ര്യം എന്നിവ വളർത്താനും അത് ജീവിതത്തിലുടനീളം പ്രയോജനപ്പെടുത്താനും കഴിയുന്ന പൊരുത്തപ്പെടലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഉറവിടമായി അവർ വിദേശ അനുഭവങ്ങളെ കാണുന്നു.
വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന പോലെ കേരളത്തിൽ തന്നെ ഇനിയും മികച്ച ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ കൊണ്ടുവന്നാൽ ഈ പലായനം കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധാഭിപ്രായമുണ്ട്.
ദേശീയ വിദ്യാഭ്യാസ രംഗത്ത് കേരളം കുതിപ്പുകൾ തുടരുന്നെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടാൽ വിദ്യാർത്ഥികൾ നാടുവിട്ടു പോകാതെ സ്വന്തം നാട്ടിൽ തന്നെ പഠനം തുടരും.
ഡോ. പ്രകാശ് ദിവാകരൻ
Dr. Prakash Divakaran Is an Indian Entrepreneur, Professor, Supply Chain Expert, Keynote Speaker, and Pro-Vice chancellor at Himalayan University. He is the Director and CEO of Infinite Global Research Conference Pune, India. A Graduate of Business Administration, Ph.D. from Madurai Kamaraj University. Dr.Prakash Divakaran is Credited with several Books and Articles on Supply Chain, Economics, and Research Methodology. He received the Title “Best International Author of Research and Mang
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്
- 14 വ്യത്യസ്ത കഥാപാത്രങ്ങളെ പകർന്നാടി മുംബൈ മലയാളിയുടെ ഷോർട്ട് ഫിലിം
- ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലോത്സവത്തിന് തുടക്കമായി
- മുംബൈ ബോട്ട് ദുരന്തം: കാണാതായ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി, മരണസംഖ്യ 14 ആയി
- ശിവഗിരി തീർത്ഥാടനം മുംബൈ സംഘം 28 ന് യാത്ര തിരിക്കും.
- പതിമൂന്നാം മലയാളോത്സവം – കേന്ദ്ര കലോത്സവത്തിന് ഡിസംബർ 22ന് ഡോംബിവ്ലി വേദിയാകും
- മുംബൈ ബോട്ടപകടം; ചികിത്സയിലുള്ള മലയാളി കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തി
- കലാപ്രതിഭകളുടെ സംഗമവേദിയായി ഫെയ്മ മഹാരാഷ്ട്ര സർഗോത്സവം 2024
- ഭക്ഷണ ചിന്തകൾ (Rajan Kinattinkara)
- മുംബൈയിൽ ബോട്ട് അപകടത്തിൽ കാണാതായവരിൽ മലയാളി ദമ്പതികളും